Month: July 2020
- News
47 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിച്ചു
ന്യൂഡൽഹി : 47 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യയിൽ നിരോധിച്ചു. കഴിഞ്ഞ മാസം 59 ആപ്പുകൾ കേന്ദ്ര സർക്കാർ രാജ്യത്ത് നിരോധിച്ചിരുന്നു. ഈ ആപ്പുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന 47 ആപ്പുകളാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്. ഇവ ഏതെല്ലാമെന്നതിന്റെ പട്ടിക ഉടൻ പുറത്തിറങ്ങും. സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആപ്പുകൾ ഇന്ത്യ നിരോധിയ്ക്കുന്നത്. 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ ശുപാർശ നൽകി. പബ്ജി, സിലി അടക്കമുള്ള ആപ്പുകൾ രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടും. 141 എംഐ ആപ്പുകൾ, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയിൽ ഇടംപിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എൽബിഇ ടെക്ക്, പെർഫക്ട് കോർപ്, സിന കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ എന്നിവരുടെ ആപ്പുകളും നിരോധിക്കും. ലഡാക്കിൽ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷത്തിന് ശേഷം ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം ഇതോടെ 106 ആയി.
Read More » - Special Story
ശിവശങ്കറിന് ഇന്ന് നിർണ്ണായകദിനം; എൻഐഎ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് എൻ.ഐ.എ. വീണ്ടും ചോദ്യംചെയ്യും. എൻഐഎ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. എൻ.ഐ.എ ഓഫീസിൽ വൈകുന്നേരം അഞ്ചിന് ഹാജരാകണമെന്നാണ് ശിവശങ്കറിനോട് നിർദേശിച്ചിട്ടുള്ളത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എൻ.ഐയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യംചെയ്യുക. ചില ഫോൺകോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങൾ സഹിതമാകും ചോദ്യംചെയ്യൽ.
Read More » - News
മലബാർ മെഡിക്കൽ കോളേജിലെ ജീവനക്കാരിക്ക് കോവിഡ്
കോഴിക്കോട് : മലബാർ മെഡിക്കൽ കോളേജിലെ ജീവനക്കാരിക്ക് കോവിഡ്. ഇവരുമായി സമ്പർക്കത്തിൽ പെട്ട ആശുപത്രി ജീവനക്കാരടക്കം അമ്പതോളം പേർ നിരീക്ഷണത്തിൽ. ബാലുശ്ശേരി കരുമല സ്വദേശിനിക്കാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചത്. ഗർഭിണിയായ ഇവർ ആശുപത്രിയിലെ ഫാർമസിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ആശുപത്രിയിലെ 80 പേർക്ക് കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് ടെസ്റ്റിലാണ് ഇവർക്ക് പോസിറ്റീവായത്. കൂടെയുള്ളവരുടെയൊക്കെ ഫലം നെഗറ്റീവാണ്. ഇവരുടെ ഉറവിടം വ്യക്തമല്ലെങ്കിലും പുറത്ത് നിന്ന് രോഗം പിടിപെട്ടതാവാമെന്നാണ് കരുതുന്നത്. യുവതിക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ രണ്ട് വാർഡ് നീരീക്ഷണ വാർഡാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ ആശുപത്രി പ്രവർത്തനങ്ങൾക്ക് ഭീഷണിയില്ലെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താമസ സ്ഥലമായ കരുമല, ഉണ്ണികുളം ഭാഗങ്ങളിലുള്ളവരുടെ നിരീക്ഷണം ശക്തമാക്കി. ഇവരുടെ സമ്പർക്ക പട്ടിക്ക ഏറെ വലുതാണ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. കുടുംബം തൊഴിലുറപ്പ് ജോലിയുമായി അടക്കം ബന്ധപ്പെടുകയും രോഗം ബാധിച്ച യുവതിയും ഭർത്താവും കഴിഞ്ഞ ദിവസം അടുത്തുള്ള ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും ചെയ്തിട്ടുണ്ട്. യുവതിയുടെ വീടുമായോ ഇവരുമായോ ബന്ധപ്പെട്ടവരോടെല്ലാം നിരീക്ഷണത്തിൽ പോവാനും നിർദേശിച്ചിട്ടുണ്ട്.
Read More »