Month: July 2020

  • News
    Photo of പാമ്പിനെയെടുത്ത് ഉത്രയുടെ കൈത്തണ്ടയില്‍ നേരിട്ട് കൊത്തിച്ചു; സൂരജിനെതിരെ ശാസ്ത്രീയ തെളിവുകൾ

    പാമ്പിനെയെടുത്ത് ഉത്രയുടെ കൈത്തണ്ടയില്‍ നേരിട്ട് കൊത്തിച്ചു; സൂരജിനെതിരെ ശാസ്ത്രീയ തെളിവുകൾ

    കൊല്ലം : ഉത്ര കൊലപാതക കേസില്‍ ഭര്‍ത്താവായ സൂരജിനെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച പാമ്പിന്‍റെ ഡിഎന്‍എ പരിശോധനഫലമാണ് സൂരജിനെതിരെ പുതിയ തെളിവായിരിക്കുന്നത്. മൂര്‍ഖന്‍ പാമ്പിനെയെടുത്ത് ഉത്രയുടെ കൈത്തണ്ടയില്‍ നേരിട്ട് കൊത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് പാമ്പിന്‍റെ ഡിഎന്‍എ പരിശോധന ഫലവും. കൊത്തിയപ്പോഴുണ്ടായ മുറിവുകളിലല്ലാതെ ഉത്രയുടെ ശരീരത്തിലോ വസ്ത്രങ്ങളിലോ പാമ്പിന്‍റെ ഡിഎന്‍എ സാന്നിധ്യമില്ലെന്നാണ് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങളും കിടക്കവിരിയും ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. യുവതിയുടെ മുറിവിലെ ഡിഎന്‍എ സാമ്പിളുകളും പാമ്പിന്‍റെ ഡിഎന്‍എയും ഒന്നാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഡിഎന്‍എയുടെ അന്തിമഫലം കഴിഞ്ഞദിവസമാണ് പൊലീസിന് ലഭിച്ചത്. ഇക്കഴിഞ്ഞ മെയ് ആറിനായിരുന്നു അഞ്ചല്‍ സ്വദേശിയായ ഉത്ര എന്ന യുവതിയുടെ മരണം. പാമ്പ് കടിയേറ്റ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ യുവതി വീണ്ടും പാമ്പ് കടിയേറ്റ് മരിച്ചു എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. പാമ്പ് കടിയേറ്റുള്ള മരണമായി ആദ്യം കണക്കാക്കപ്പെട്ടെങ്കിലും പിന്നീടുയര്‍ന്ന സംശയം കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു കൊലപാതക രീതിയുടെ ചുരുള്‍ അഴിക്കുകയായിരുന്നു. ഉത്രയുടെ ഭര്‍ത്താവായ സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് വന്ന് യുവതിയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യ തവണ അണലിയുടെ കടിയേറ്റതിലും ഇയാളുടെ പങ്ക് സംശയിക്കുന്നുണ്ട്. ആദ്യ ശ്രമം പരാജയപ്പെട്ടതോടെയാണ് രണ്ടാമത് കിടപ്പു മുറിയില്‍ പാമ്പിനെയെത്തിച്ചത്. ഭാര്യയെ പഴച്ചാറില്‍ ഉറക്കഗുളികകള്‍ നല്‍കി മയക്കിയ ശേഷം പ്ലാസ്റ്റിക് ടിന്നില്‍ കരുതിയ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കൊത്തിക്കുകയായിരുന്നു. ഇടതു കൈത്തണ്ടയില്‍ രണ്ട് തവണയാണ് പാമ്പ്  കൊത്തിയത്.

    Read More »
  • Top Stories
    Photo of ഓരോ ജനതയും തന്റെ കടമ ഒരു യുദ്ധഭൂമിയിലെന്നപോലെ നിറവേറ്റണമെന്ന് പ്രധാനമന്ത്രി

    ഓരോ ജനതയും തന്റെ കടമ ഒരു യുദ്ധഭൂമിയിലെന്നപോലെ നിറവേറ്റണമെന്ന് പ്രധാനമന്ത്രി

    ന്യൂഡല്‍ഹി : രാജ്യത്തെ വീരസൈനികര്‍ കാര്‍ഗിലില്‍ കാഴ്ചവച്ചത് ധീരമായ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്‍ ഭാരതത്തിന്റെ സൗഹൃദത്തിന് മേല്‍ നടത്തിയ വഞ്ചനയാണ് കാര്‍ഗില്‍ യുദ്ധത്തിലേയ്ക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിന്റെ ആത്മവിശ്വാസമാണ് കാര്‍ഗില്‍ യുദ്ധം ജയിപ്പിച്ചത്. ഇന്ന് ജനങ്ങളെല്ലാം കാര്‍ഗില്‍ വിജയ ദിനം ആഘോഷിക്കുന്നു. എല്ലാ വീരബലിദാനികള്‍ക്കും ജനത ആദരം അര്‍പ്പിക്കുന്നതില്‍ ഏറെ സന്തോഷം തോന്നുന്നു. ദുഷ്ടന്റെ സ്വഭാവം ഒരു കാരണവുമില്ലാതെ ദ്രോഹിക്കലാണ് എന്ന ചൊല്ല് പാകിസ്താന്റെ കാര്യത്തില്‍ തികച്ചും അന്വര്‍ത്ഥമാണെന്നും നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു. വിഷമം വരുമ്പോൾ  ദരിദ്രനെക്കുറിച്ച്‌ ചിന്തിക്കുക എന്ന ഗാന്ധിജിയുടെ മന്ത്രത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി കാർഗിൽ സമയത്ത് പറഞ്ഞ വാക്യം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതുകാര്യം ചെയ്യാന്‍ പോകുന്നതിന് മുമ്പ് ആ കാര്യം ബലിദാനം നടത്തിയ സൈനികന്റെ ഉദ്ദേശശുദ്ധിയേയും ബാധിക്കുന്നതാണോ എന്ന് ചിന്തിക്കണമെന്നാണ് അടല്‍ജി ഓര്‍മ്മിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഘേശക്തി കലൗയുഗേ എന്നതാകണം നമ്മുടെ മന്ത്രം. കൂട്ടായ്മയാണ് ശക്തി എന്ന് തിരിച്ചറിയണം. ഇന്ന് യുദ്ധം യുദ്ധമുഖത്ത് മാത്രമല്ല സമൂഹത്തിലും നടക്കുകയാണ്. ഓരോ ജനതയും തന്റെ കടമ ഒരു യുദ്ധഭൂമിയിലെന്നപോലെ  നിറവേറ്റണമെന്ന് മന്‍കീ ബാതിലൂടെ നരേന്ദ്രമോദി പറഞ്ഞു. ഇന്ന് കൊറോണയിലും നാം അതാണ് ചെയ്യുന്നത്. എന്നാല്‍ അത് പലയിടത്തും വ്യാപിക്കുന്നു. മാസ്‌ക്കുമാറ്റാതെ ജീവിക്കാന്‍ ശ്രമിക്കുക. അത് ഒരു വലിയ ഉത്തരവാദിത്വമാണ്. എപ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ എത്ര മണിക്കൂറുകളാണ് മാസ്‌കും മറ്റ് സുരക്ഷാ വസ്ത്രങ്ങളും ധരിച്ച്‌ സേവനം ചെയ്യുന്നതെന്നും നാം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇന്ന് ഗ്രാമങ്ങളെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ബല്‍ബീര്‍ കൗര്‍ ജമ്മുവിലെ ഗ്രാമത്തില്‍ കൊറോണ കേന്ദ്രം സ്വയം തുറന്ന് ജനങ്ങളെ രക്ഷിക്കുന്നുവെന്ന അനുഭവം ഏവര്‍ക്കും പ്രേരണയാണെന്നും നരേന്ദ്രമോദി പറഞ്ഞു. കൈത്തറി ദിനം ആഗസ്റ്റ് 7 നാണ് . എല്ലാവരും ഗ്രാമീണ മേഖലയ്ക്കായി കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളേയും അഭിനന്ദനം അറിയിച്ചു. എല്ലാവര്‍ക്കും രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നുകൊണ്ടാണ് നരേന്ദ്രമോദി മന്‍കീ ബാത് അവസാനിപ്പിച്ചത്.

    Read More »
  • Top Stories
    Photo of സൈനികർക്ക് ആദരമർപ്പിച്ച് രാജ്യം

    സൈനികർക്ക് ആദരമർപ്പിച്ച് രാജ്യം

    ന്യൂഡൽഹി : കാർഗിൽ വിജയ ദിനത്തിന്റെ ഭാഗമായി യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരമർപ്പിച്ച് രാജ്യം. ദേശീയ യുദ്ധ സ്മാരകത്തിൽ സൈനികർക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പുഷ്പചക്രമർപ്പിച്ച് ആദരമർപ്പിച്ചു.

    Read More »
  • Top Stories
    Photo of ഇന്ന് കാര്‍ഗില്‍ വിജയദിവസ്

    ഇന്ന് കാര്‍ഗില്‍ വിജയദിവസ്

    ഡൽഹി : ഇന്ന് കാര്‍ഗില്‍ വിജയദിവസ്. രാജ്യത്ത് നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്സ്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി പാറിച്ചത്. യുദ്ധവിജയ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി സേനാതലത്തില്‍ ആഘോഷങ്ങള്‍ നടക്കും. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച്‌ ദില്ലിയിലെ യുദ്ധസ്മാരകത്തില്‍ വിവിധ സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പുഷ്പചക്രം സമര്‍പ്പിക്കും.

    Read More »
  • News
    Photo of കാസർകോട് അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ

    കാസർകോട് അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ

    കാസർകോട് :  സമ്പർക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ  നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിലാണ് ശനിയാഴ്ച രാത്രി 12 മുതൽ കളക്ടർ ഡോ. ഡി.സജിത്ത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും പൊതു ഇടങ്ങളിലുള്ള കൂടിച്ചേരലുകളും അനാവശ്യ യാത്രകളും ജില്ലയിൽ നിരോധിച്ചു.നിരോധനാജ്ഞ പ്രഖ്യാപിച്ച  പോലീസ് സ്റ്റേഷൻ പരിധികളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ പാടുള്ളൂ. സാനിറ്റൈസർ, മാസ്ക്, രണ്ട് മീറ്റർ ശാരീരിക അകലം എന്നിവ കർശനമായി പാലിക്കണം.

    Read More »
  • Top Stories
    Photo of കേരളത്തിൽ നിരവധി ഐഎസ് ഭീകരർ; ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നു:യു എൻ

    കേരളത്തിൽ നിരവധി ഐഎസ് ഭീകരർ; ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നു:യു എൻ

    കേരളത്തിലും കര്‍ണാടകയിലും ഭീകര സംഘടനയായ ഐഎസ്‌ഐഎസില്‍ അംഗങ്ങളായവര്‍ അനവധിയുണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2019 മെയ് 10ന് പ്രഖ്യാപിച്ച ഐഎസ്‌ഐഎല്‍ ഹിന്ദ് വിലായ ഗ്രൂപ്പില്‍ 180മുതല്‍ 200വരെ അംഗങ്ങളുണ്ടെന്നാണ് യുണൈറ്റഡ് നേഷന്‍സിന്റെ ഭീകരവാദ സംഘടനകളെ നിരീക്ഷിക്കുന്ന വിഭാഗം വ്യക്തമക്കിയിരിക്കുന്നത്.ഭീകരസംഘടയുടെ സാന്നിദ്ധ്യം കേരളത്തില്‍ വര്‍ദ്ധിച്ച്‌ വരുന്ന സാഹചര്യമാണ് ഉള്ളതെന്നും ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഇരുനൂറോളം ഭീകരര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡ മേഖലയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് അല്‍ ഖയ്ദ, ഐസിസ് എന്നീ ഭീകരസംഘടനകളെ കുറിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്റ് സാങ്ഷന്‍സ് മോണിറ്ററിങ് ടീമിന്റെ 26മത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഫ്ഗാനിലെ കാണ്ടഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നാണ് ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. 2019 മെയ് 10ന് പ്രഖ്യാപിച്ച ഐഎസ്‌ഐഎല്‍ ഹിന്ദ് വിലായ ഗ്രൂപ്പില്‍ 180മുതല്‍ 200വരെ അംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട് പറയുന്നത്. അല്‍ ഖയ്ദ ഇന്ത്യന്‍ ഉപഭൂഖണ്ഡ വിഭാഗത്തിന്റെ ഇപ്പോഴത്തെ തലവന്‍ ഒസാമ മഹമൂദ് ആണ്. മുന്‍ മേധാവി അസീം ഒമറിന്റെ മരണത്തില്‍ പ്രതികാരം ചെയ്യാനാണ് ഇവര്‍ തയ്യാറെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. താലിബാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിഭാഗത്തിന് ‘ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖയ്ദ(എ.ക്യൂ.ഐ.എസ്)’ എന്നാണ് പേര്. ഇന്ത്യന്‍ ‘വിലായ ഒഫ് ഹിന്ദ്’ എന്ന പേരില്‍ പുതിയ ‘പ്രവിശ്യ’ രൂപീകരിച്ച കാര്യം കഴിഞ്ഞ വര്‍ഷം മെയില്‍ ഐസിസ് പ്രഖ്യാപിച്ചിരുന്നു. കാശ്മീരില്‍ തീവ്രവാദികളും ഇന്ത്യന്‍ സൈന്യവും ഏറ്റുമുട്ടിയതിനു ശേഷമായിരുന്നു ഈ പ്രഖ്യാപനം വന്നത്.

    Read More »
  • Top Stories
    Photo of തിരുവനന്തപുരത്ത് ഇന്ന് 218 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

    തിരുവനന്തപുരത്ത് ഇന്ന് 218 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

    തിരുവനന്തപുരം : തലസ്ഥാന ജില്ലയില്‍ ഇന്ന് 240 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 218 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനൊന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജില്ലയില്‍ ഇന്ന് കൊവിഡ് ബാധിച്ചത്. അതേസമയം 229 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരതരമായ സ്ഥിതിയിലാണ് തിരുവനന്തപുരം നഗരസഭ. മേയര്‍ കെ ശ്രീകുമാറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. തിരുവനന്തപുരം നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ കൊവിഡ് പരിശോധനക്ക് വിധേയനായത്. ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് പുറമെ ഒരു കോര്‍പ്പറേഷന്‍ ജീവനക്കാരിക്കും രോഗം പിടിപെട്ടിരുന്നു. കരകുളം (കണ്ടൈന്‍‍മെന്റ് സോണ്‍‍ 4, 15, 16), ഇടവ (എല്ലാ വാര്‍‍ഡുകളും), വെട്ടൂര്‍‍ (എല്ലാ വാര്‍‍ഡുകളും), വക്കം (എല്ലാ വാര്‍‍ഡുകളും), കടയ്ക്കാവൂര്‍‍ (എല്ലാ വാര്‍‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍‍ഡുകളും), കോട്ടുകാല്‍‍ (എല്ലാ വാര്‍‍ഡുകളും), കരിംകുളം (എല്ലാ വാര്‍‍ഡുകളും), വര്‍‍ക്കല മുന്‍‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍‍ വാര്‍‍ഡുകളും) തുടങ്ങിയവയാണ് ജില്ലയിലെ പുതിയ ഹോട്ട് സ്പോട്ടുകള്‍.

    Read More »
  • News
    Photo of 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിവാഹം ചെയ്ത സഹോദരീ ഭർത്താവ് അറസ്റ്റിൽ

    14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിവാഹം ചെയ്ത സഹോദരീ ഭർത്താവ് അറസ്റ്റിൽ

    തിരുച്ചിറപ്പള്ളി : 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ശേഷം വിവാഹം കഴിക്കുകയും ചെയ്ത സഹോദരീ ഭർത്താവ് അറസ്റ്റിൽ. മയിലാടുതുറൈ സ്വദേശിയായ 24 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് 19-നാണ് 14 വയസ്സുകാരി മയിലാടുതുറൈ സർക്കാർ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം നടത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഏഴാംക്ലാസിൽ പഠിത്തം നിർത്തിയ കുട്ടി ശുചീകരണ തൊഴിലാളിയായ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് മൂത്ത സഹോദരിയുടെ ഭർത്താവ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ട വിവരം അമ്മ അറിഞ്ഞെങ്കിലും ഇവർ പരാതിപ്പെട്ടില്ല. പകരം 14 വയസ്സുകാരിയെ മരുമകന് വിവാഹം ചെയ്തുനൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകിയതിന് കുട്ടിയുടെ അമ്മയായ 48 വയസ്സുകാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനവിവരം രഹസ്യമാക്കിയതിനും ശൈശവവിവാഹം നടത്തിയതിനുമാണ് അമ്മയ്ക്കെതിരേ കേസെടുത്തത്. ആശുപത്രിയിൽ കഴിയുന്ന 14-കാരിയെയും കുഞ്ഞിനെയും സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് (7), വല്ലച്ചിറ (14), ചേര്‍പ്പ് (17, 18), ശ്രീനാരായണ പുരം (9, 12, 13), വെങ്കിടങ്ങ് (3, 10, 11), പെരിഞ്ഞനം (12), അവിനിശേരി (13), എറിയാട് (1,8, 22, 23), ചാലക്കുടി മുന്‍സിപ്പാലിറ്റി (1, 4, 19, 20, 21), കണ്ണൂര്‍ ജില്ലയിലെ പട്ടുവം (6, 9), പാണപ്പുഴ (11, 13), കുറുമാത്തൂര്‍ (10), എറണാകുളം ജില്ലയിലെ തുറവൂര്‍ (7), ചേരനല്ലൂര്‍ (17), പാലക്കാട് ജില്ലയിലെ പുതുശേരി (3), പട്ടഞ്ചേരി (15), കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം (14, 15), മേപ്പായൂര്‍ (എല്ലാ വാര്‍ഡുകളും), വയനാട് ജില്ലയിലെ നെന്മേനി (3, 4), സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി (24 സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ എഴുകോണ്‍ (എല്ലാ വാര്‍ഡുകളും), തലവൂര്‍ (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (11, 12), ആലപ്പുഴ ജില്ലയിലെ കാവാലം (1, 2, 3, 4 , 5, 6, 7, 8, 9), കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ചീമേനി (3, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൂല്ലൂര്‍ പെരിയ (വാര്‍ഡ് 1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (11) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 481 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത്  ഇന്ന് 1103 പേര്‍ക്കാണ്  കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 838…

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി.  കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 102 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 80 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 79 (ഒരാള്‍ മരണമടഞ്ഞു) പേര്‍ക്കും, കോട്ടയം ജില്ലയില്‍  77 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 68 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 62 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ 52 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 40 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍  36 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 35 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ജൂലൈ 24 ന് മരണമടഞ്ഞ ആനി ആന്റണി (76) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കാസര്‍ഗോഡ് ജില്ലയിലെ നബീസ (63), കോഴിക്കോട് ജില്ലയിലെ റുഹിയാബി (67), മുഹമ്മദ് കോയ (58), പാലക്കാട് ജില്ലയിലെ അഞ്ജലി സുരേന്ദ്രന്‍ (40) എന്നിവര്‍ മരണമടഞ്ഞു. ഇതോടെ മരണം 60 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 119 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 106 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 218 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 88 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, കോട്ടയം ജില്ലയിലെ 67 പേര്‍ക്കും, കൊല്ലം ജില്ലയിലെ 63 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 49 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 38 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ 32 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 30 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.തിരുവനന്തപുരം ജില്ലയിലെ 11, പത്തനംതിട്ട ജില്ലയിലെ 4,…

    Read More »
Back to top button