Month: July 2020
- News
മലയാളി ദമ്പതിമാരെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
അബുദാബി : മലയാളി ദമ്പതിമാരെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമസസ്ഥലത്താണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പട്ടേരി ജനാര്‍ദനന്‍ (57), ഭാര്യ മിനിജ (49) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൈല്‍ (എന്‍ജിനീയര്‍- എച്ച്.പി., ബംഗളൂരു) ഏക മകനാണ്. ഇരുവരുടെയും മരണകാരണം വ്യക്തമല്ല.
Read More » - News
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനുണ്ടാകില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉടനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ എന്ന നിര്‍ദേശത്തെ സര്‍വകക്ഷിയോഗം അനുകൂലിച്ചിട്ടില്ല. സമ്പൂര്‍ണ ലോക്ക് ഡൗണിനെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ പോലും രണ്ട് അഭിപ്രായമുണ്ട്. നിലവിലെ നിയന്ത്രണം ശക്തിപ്പെടുത്തണം എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമെങ്കില്‍ സാഹചര്യം അനുസരിച്ച് പിന്നീട് പരിഗണിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് ഇന്ന് നടന്ന സർവകക്ഷിയോഗത്തിൽ ധാരണയായിരുന്നു. രോഗതീവ്ര മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സിപിഎം അടക്കമുള്ള എല്ലാ പാർട്ടികളും അഭിപ്രായപ്പെട്ടു. രോഗം തീവ്രമായ മേഖകളിൽ ലോക്ക്ഡൗൺ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ വേണമെങ്കിലും മറ്റിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കരുതെന്നാണ് യോഗത്തിൽ പൊതു അഭിപ്രായമുയർന്നത്.
Read More » - News
നഗ്നശരീരത്തില്‍ മകനെക്കൊണ്ട് ചിത്രം വരപ്പിച്ച കേസ്: രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി : തന്റെ നഗ്നശരീരത്തില്‍ മകനെക്കൊണ്ട് ചിത്രം വരപ്പിച്ച് വീഡിയോയെടുത്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചെന്ന കേസില്‍ ബി.എസ്.എന്‍.എല്‍ മുന്‍ ജീവനക്കാരി രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോക്സോ വകുപ്പും രഹ്നയ്ക്കെതിരെ ചുമത്തിയിരുന്നു. കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും, കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നും ഹര്‍ജിക്കാരി വാദിച്ചു. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ തെറ്റല്ലെന്ന് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും, മറിച്ചു ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്ന് കോടതി കഴിഞ്ഞദിവസം വാക്കാല്‍ പറഞ്ഞിരുന്നു. രഹ്നക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ വ്യക്തമായ നയം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യാൻ അനുവദിക്കരുതെന്നും സ്വന്തം കുട്ടിയെ വെച്ച് എന്തും ചെയ്യാമെന്ന നില വരരുതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിക്കുകയായിരുന്നു. ഇവരുടെ മുൻകാല ചെയ്തികൾകൂടി പരിഗണിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അമ്മ കുട്ടികളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചു ചെയ്യിച്ചതാണിതെന്നും, ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ കോടതിയിൽ വാദിച്ചിരുന്നു. ബോഡി ആൻഡ് പൊളിറ്റിക്സ് എന്ന കുറിപ്പോടെ തന്റെ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോ രഹ്ന യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. തുടർന്ന് പോലീസ് ഇവർക്ക് നേരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.നഗ്നശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചുവെന്നുമാണ് കേസ്. ഐ.ടി.ആക്ട്, ജുവനൈൽ ജസ്റ്റീസ് ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്.
Read More » - News
കരസേനയില്‍ വനിതകൾക്ക് സ്ഥിരം കമ്മീഷന്‍; കേന്ദ്രം ഉത്തരവിറക്കി
ന്യൂഡല്‍ഹി : ഇന്ത്യന്‍ കരസേനയില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. യോഗ്യരായ ഉദ്യോഗസ്ഥകള്‍ക്ക് സ്ഥിരംകമ്മീഷന്‍ അനുവദിക്കാന്‍ സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കും. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരായ എല്ലാ ഉദ്യോഗസ്ഥകള്‍ക്കും സ്ഥിരം കമ്മീഷന് വേണ്ടി രേഖകള്‍ സഹിതം അപേക്ഷ നല്‍കാം. ആര്‍മി എയര്‍ ഡിഫെന്‍സ് (എഎഡി), സിഗ്നല്‍സ്, എന്‍ജിനിയേഴ്സ്, ആര്‍മി ഏവിയേഷന്‍, ഇലക്‌ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ ഏരിയല്‍ എന്‍ജിനിയേഴ്സ് (ഇഎംഇ), ആര്‍മി സര്‍വീസ് കോര്‍പ്പ്സ് (എഎസ്സി), ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്സ് (എഒസി), ഇന്റലിജന്‍സ് കോര്‍പ്സ് വിഭാഗങ്ങളില്‍ വനിതകള്‍ക്ക് സ്ഥിരംകമ്മീഷന്‍ അനുവദിച്ചാണ് പ്രതിരോധമന്ത്രാലയം ഉത്തരവിറക്കിയത്. നിലവില്‍ ജഡ്ജ് ആന്‍ഡ് അഡ്വക്കറ്റ് ജനറല്‍ (ജെഎജി), ആര്‍മി എജ്യുക്കേഷണല്‍ കോര്‍പ്സ് (എഇസി) വിഭാഗത്തില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കുന്നുണ്ട്. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വനിതകളെയും സ്ഥിരംകമ്മീഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. സ്ത്രീകള്‍ക്ക് ശാരീരിക പരിമിതി ഉണ്ടെന്ന് വാദിച്ച് പ്രതിരോധമന്ത്രാലയം സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അപ്പീല്‍ തള്ളി. വിധി നടപ്പാക്കാന് ആറുമാസത്തെ സാവകാശം തേടി കേന്ദ്രം ജൂലൈയില്‍ വീണ്ടും സുപ്രീംകോടതിയിലെത്തി. ഒറ്റമാസം മാത്രമേ അനുവദിക്കാനാകൂവെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
Read More »