Month: July 2020
- News
ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. പേരൂർക്കട പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. അപ്രതീക്ഷിതമായാണ് ശിവശങ്കറിനെ ഇന്ന് എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിയ്ക്കുന്നത്.ഇതാദ്യമായാണ് ഉന്നതനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ദേശീയ അന്വേഷണ ഏജൻസിക്ക് മുമ്പാകെ ചോദ്യചെയ്യലിന് വിധേയനാകുന്നത്. കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നൽകാൻ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലേക്ക് എൻഐഎ ഉദ്യോഗസ്ഥനെത്തിയത് സ്കൂട്ടറിലായിരുന്നു. തുടർന്ന് വീടിന്റെ പിന്നിലെ വഴിയിലൂടെ കാറിൽ ശിവശങ്കർ പോലീസ് ക്ലബ്ബിലേക്ക് തിരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ എൻഐഎ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. കേസിൽ എൻഐഎ അറസ്റ്റിലായ സ്വപ്ന സുരേഷും സന്ദീപും തമ്മിലുള്ള ബന്ധം, ഇവർക്ക് സഹായം ചെയ്തുകൊടുത്തിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ ശിവശങ്കരനിൽ നിന്നും ചോദിച്ചറിയുക.
Read More » - News
ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും: കെ മുരളീധരന്‍
കോഴിക്കോട് : സംസ്ഥാനത്ത് ഇനി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷത്തെ ചീത്ത വിളിക്കുകയാണെന്നും ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് നേരെയും അധിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മാനസിക നിലക്ക് കുഴപ്പം ഉണ്ടായിട്ടുണ്ടെന്നും എന്തിനാണ് അദ്ദേഹം ചീത്ത പറയുന്നതെന്നും മുരളിധരന്‍ ചോദിച്ചു. സ്വന്തം വീഴ്ച മറക്കാന്‍ പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടം . ഇത് പാലിക്കാതെ എകെജി സെന്ററില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചത് ചട്ടലംഘനമാണെന്നും നിയമസഭ കൂടാന്‍ പോലും സര്‍ക്കാറിന് ധൈര്യമില്ലെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭ സമ്മേളനം ചേരണം. അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത് ജനകീയ കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടുത്താനാണ്. അല്ലാതെ അവിശ്വാസം പാസാവുമെന്ന് പ്രതീക്ഷിച്ചിട്ടല്ലെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുമ്ബോഴും കോണ്‍ഗ്രസ് അദ്ദേഹത്തെ ബഹിഷ്‌കരിച്ചിട്ടില്ല. അനാവശ്യമായി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കീം പരീക്ഷ നടത്തരുതെന്ന് പറഞ്ഞു. അത് അവഗണിച്ചു. അതിനാലാണ് കോവിഡ് കുട്ടികള്‍ക്ക് പടര്‍ന്നത്. ഓരോ തോന്നിവാസവും സര്‍ക്കാര്‍ ചെയ്തിട്ട് പകുതി കുറ്റം പ്രതിപക്ഷത്തിനും പകുതി മാധ്യമങ്ങള്‍ക്കും എന്ന നിലയിലാണ് ഇപ്പോള്‍. എന്നും മുരളീധരന്‍ ആരോപിച്ചു.
Read More » - News
പൃഥിരാജും ദുല്‍ഖറും അമിത വേഗത്തിൽ? അന്വേഷണം പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ്
കൊച്ചി : സിനിമാതാരങ്ങളായ പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും ആഡംബര കാറുകളില്‍ മത്സരയോട്ടം നടത്തിയെന്ന രീതിയില്‍ വീഡിയോ പ്രചരിക്കുന്ന സംഭവത്തെക്കുറിച്ച് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് അന്വേഷണം തുടങ്ങിയത്. പോര്‍ഷെ, ലംബോര്‍ഗിനി മോഡലുകളാണ് വീഡിയോയില്‍ കാണുന്നത്. ബൈക്കില്‍ കാറുകളെ പിന്തുടരുന്ന രണ്ട് യുവാക്കളാണ് വീഡിയോ പകര്‍ത്തിയത്. കോട്ടയം -കൊച്ചി സംസ്ഥാനപാതയിലായിരുന്നു മത്സരയോട്ടം നടന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോട്ടയം-കൊച്ചി റൂട്ടിലുള്ള വേഗത കണ്ടെത്തുന്ന ക്യാമറകള്‍ പരിശോധിക്കാന്‍ എംവിഡിയുടെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് വിംഗിന് നിര്‍ദേശം നല്‍കി. പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും റോഡ് നിയമങ്ങള്‍ ലംഘിച്ചെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ക്യാമറകള്‍ പരിശോധിച്ച് അമിത വേഗത കണ്ടെത്തിയാല്‍ വാഹനത്തിന്റെ ആര്‍ സി ഉടമകള്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനം. കഴിഞ്ഞദിവസം മുതലാണ് വീഡിയോ പ്രചരിച്ചുതുടങ്ങിയത്. സംഭവത്തെക്കുറിച്ച് താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More » - News
സ്വർണ്ണക്കടത്ത്: മൂന്ന് ദുബായി മലയാളികളെക്കുറിച്ച് കസ്റ്റംസിനു വിവരം ലഭിച്ചു
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ സ്വർണ്ണം കടത്താൻ പണം സ്വരൂപിക്കുന്ന പ്രധാനികളായ ദുബായിലുള്ള മൂന്ന് മലയാളികളെക്കുറിച്ച് കസ്റ്റംസിനു വിവരം ലഭിച്ചു. സംഘത്തിലെ പ്രധാന കണ്ണികളായ റബിൻസും ഫൈസൽ ഫരീദുമായി അടുത്ത ബന്ധമുള്ളവരാണിവർ. മൂവാറ്റുപുഴ സ്വദേശി ജലാലുമായി അടുത്ത ബന്ധമുള്ള ഫൈസൽ ഫരീദിനും റബിൻസിനുമൊപ്പം ഈ ദുബായ് മലയാളികൾ സ്വർണക്കടത്തിനായി കോടികൾ സ്വരൂപിക്കുകയായിരുന്നെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. സംഘത്തിലെ പ്രധാനിയായ റബിൻസിനെ പിടികൂടാനുള്ള തെളിവുകൾ കസ്റ്റംസ് ശേഖരിച്ചുകഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടിയിൽനിന്ന് ബുധനാഴ്ച ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോവിഡ് കാലത്ത് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നതിൽ മുന്നിലുണ്ടായിരുന്ന സംഘടനയുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു. നിക്ഷേപകർക്ക് പണം തിരിച്ചുനൽകുന്നതിന്റെ ചുമതലയാണ് റബിൻസിനുണ്ടായിരുന്നത്. ഇയാളുടെ പാസ്പോർട്ട് റദ്ദാക്കിയിട്ടുണ്ട്. അടുത്തിടെ മറ്റൊരു സ്വർണക്കടത്ത് കേസിൽ പിടിയിലായ ഇയാളുടെ ബന്ധുവിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിനുടമയാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു. എമിഗ്രേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കേരള പോലീസിലെ ഒരു ഉദ്യോഗസ്ഥനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ ഉദ്യോഗസ്ഥനും സിനിമാമേഖലയുമായുള്ള ബന്ധങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർക്കു വ്യക്തമായിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് എടുത്തുനൽകിയ അപ്പാർട്ട്മെന്റിലാണ് ഈ പോലീസ് ഉദ്യോഗസ്ഥൻ താമസിക്കുന്നത്. സസ്പെൻഷനിലായ ഗൺമാനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് കേരളപോലീസിനു വിവരം നൽകിയതായും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയിട്ടുണ്ട്. റബിൻസുമായി അടുത്ത ബന്ധമുള്ള മൂവാറ്റുപുഴ സ്വദേശി എസ്. മോഹനും കസ്റ്റംസിന്റെ നിരീക്ഷണത്തിലാണ്. ഇയാൾക്ക് സിനിമാമേഖലയുമായും ബന്ധമുണ്ട്. വിദേശത്തുനിന്നു ചാർട്ടേഡ് ഫ്ളൈറ്റുകൾ സജ്ജമാക്കാൻ റബിൻസിനൊപ്പം പ്രവർത്തിച്ചിരുന്നയാളാണിയാൾ.
Read More »