News

സമാജ്‌വാദി പാർട്ടി മുൻ നേതാവ് അമർ സിങ് അന്തരിച്ചു

ന്യൂഡൽഹി : സമാജ്‌വാദി പാർട്ടി മുൻ നേതാവും രാജ്യസഭാ എം.പിയുമായ അമർ സിങ് (64) അന്തരിച്ചു. സിങ്കപ്പുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏഴ് മാസമായി അമർ സിങ് സിങ്കപ്പുരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2013 മുതൽ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം നേരത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

സമാജ്വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ്ങിന്റെ അടുത്ത വിശ്വസ്തനായിരുന്നു അമർ സിങ്. 2010 ജനുവരിയിൽ അദ്ദേഹത്തെ സമാജ്വാദി പാർട്ടിയിൽനിന്ന് പുറത്താക്കി. പിന്നീടും അദ്ദേഹം പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button