Top Stories
അമിത് ഷായ്ക്ക് കോവിഡ്
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ ചികിത്സ തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് 19 ന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നാണ് പരിശോധന നടത്തിയതെന്ന് അമിത്ഷാ ട്വിറ്ററിലൂടെ അറിയിച്ചു. പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് വ്യക്തമായത്. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.