Top Stories
ജില്ലാ ജയിലിലെ 24 തടവുകാർക്ക് കൂടി കോവിഡ്
കൊല്ലം : ജില്ലാ ജയിലിലെ 24 തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ രോഗബാധിതരുടെ എണ്ണം 38 ആയി. 50 പേരെ പരിശോധിച്ചപ്പോൾ പകുതിപേർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ജില്ലാ ജയിലിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം തടവുകാരിൽ ഒരാൾക്ക് പനി വന്നതിനെ തുടർന്ന് നടത്തിയ ടെസ്റ്റിൽ ഇയാൾക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതേതുടർന്നാണ് ഇന്നലെ ആന്റിജൻ ടെസ്റ്റ് നടത്തിയത്. ഇതിൽ പതിനഞ്ച് പേർക്ക് പോസിറ്റീവായിരുന്നു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റ് രോഗബാധിതരെ ചികിത്സിക്കാനായി ജയിലിനുള്ളിൽ തന്നെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ജയിൽ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇദ്ദേഹത്തിൽ നിന്നായിരിക്കാം മറ്റുള്ളവരിലേക്ക് രോഗം പടർന്നതെന്നാണ് സൂചന
സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. 14,467 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 11,342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.