Top Stories
മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
ലഖ്നൗ : ഉത്തർപ്രദേശിൽ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. കമല റാണി വരുൺ (62) ആണ് മരിച്ചത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു.
ജൂലൈ 18നാണ് കമല റാണി വരുണിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ലഖ്നൗവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അവർ മരണപ്പെട്ടത്.