Top Stories
ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണം?
എറണാകുളം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വിജിലൻസിന് പരാതി. എറണാകുളം സ്വദേശി ചെഷൈർ ടാർസൻ ആണ് പരാതി നൽകിയത്. പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറി. അന്വേഷണത്തിന് അനുമതി തേടിയാണ് പരാതി സർക്കാരിന് കൈമാറിയത്. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണം നടത്തണമെങ്കിൽ പോലും സർക്കാരിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.അതുകൊണ്ടാണ് പരാതി സർക്കാരിന് കൈമാറിയിരിക്കുന്നത്.
സ്വപ്ന സുരേഷിന്റെ നിയമനം ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് പരാതി. കേന്ദ്ര വിജിലൻസ് കമ്മീഷനും എറണാകുളം സ്വദേശി ചെഷൈർ ടാർസൻ പരാതി നൽകിയിരുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകിയിരുന്നു.