Uncategorized
സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച ആറ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും, പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യയ്ക്കും മരണശേഷം കോവിഡ് സ്ഥിരീകരിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് എറണാകുളത്ത് മരിച്ചത്. ലോട്ടറി വിൽപനക്കാരനായ ഗോപിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
കണ്ണൂരിൽ ചക്കരയ്ക്കൽ സ്വദേശി സജിത്(41) കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഹസൈനാർ ഹാജിയും ഉപ്പള സ്വദേശി ഷെഹർബാനുവും മരിച്ചു. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.