Top Stories
ബി.എസ് യെദ്യൂരപ്പയ്ക്ക് കോവിഡ്
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധന ഫലം പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ യെദ്യൂരപ്പ തന്നെയാണ് അറിയിച്ചത്.
തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും
ഡോക്ടർമാരുടെ നിർദേശ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടിയതായും യെദ്യൂരപ്പ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റീനിൽ പോകണമെന്നും യെദ്യൂരപ്പ നിർദേശിച്ചു.