News
കാസര്‍കോഡ് ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു
കാസര്‍കോഡ് : മഞ്ചേശ്വരം പൈവളിഗെ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സഹോദരങ്ങളായ ബാബു(70), വിട്ടൽ(60), സദാശിവൻ(55), ദേവകി(48) എന്നിവരാണ് മരിച്ചത്.
ഇവരുടെ സഹോദരി ലക്ഷ്മിയുടെ മകനായ ഉദയ(40)യാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഉദയയുടെ അമ്മ ലക്ഷ്മി ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേര് ഉദയയുടെ അമ്മാവന്മാരാണ്. ദേവകി അമ്മായിയാണ്. ഉദയ് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും നാട്ടുകാര്‍ പറയുന്നു. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.