Top Stories
കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോവിഡ്
ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.താൻ കോവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ മുൻ കരുതലെന്നോണം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം ക്വാറന്റീനിൽ പോകണമെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
സിദ്ധരാമയ്യയെ മണിപ്പാൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യമന്ത്രിയുടെ മകൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.