തിരൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

രാത്രി വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് സംഘം ചേർന്നുള്ള ആക്രമണത്തിലേക്ക് വഴിവെച്ചത്. ആയുധങ്ങളുമായി ഇരുവഭാഗവും സംഘടിച്ചെത്തിയെന്നാണ് പോലീസ് പറയുന്നത്.
വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം നടന്നത്. മരിച്ച യാസർ അറഫാത്തും സുഹൃത്തുക്കളും വീടിന് സമീപത്തെ എൽപി സ്കൂൾ മൈതാനത്ത് കൂട്ടംകൂടിയിരിക്കൽ പതിവാണ്. തൊട്ടടുത്ത വീട്ടിലെ ഏണീന്റെ പുരക്കൽ അബൂബക്കറും മക്കളും നിരവധി തവണ ഇതിനെതിരെ ഇവർക്ക് താക്കീത് നൽകിയിരുന്നു. വെള്ളിയാഴ്ച രാത്രിയിലും ഇത് സംബന്ധിച്ച് തർക്കമുണ്ടായി.
തുടർന്ന് സംഭവസ്ഥലത്ത് നിന്ന് പോയ യാസർ അറഫാത്തും സുഹൃത്തുക്കളും പിന്നിട് സംഘടിച്ചെത്തി വെല്ലുവിളി നടത്തുകയായിരുന്നു. തുടർന്ന് മറുഭാഗവുമായി സംഘർഷമുണ്ടായി.അബൂബറിന്റെ മക്കളായ ഷമീം, ഷജീം എന്നിവർക്കും കുത്തേറ്റു. യാസർ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്. പരിക്കേറ്റവർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.