Top Stories

ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് കോവിഡ്

ചെന്നൈ : പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെ എസ്പിബിയാണ് രോ​ഗവിവരം അറിയിച്ചത്.കുറച്ച്‌ ദിവസമായി നെഞ്ച് വേദനയും ജലദോഷവും പനിയുമുണ്ടായിരുന്നുവെന്നും പിന്നീട് കോവിഡ് ടെസ്റ്റ് ചെയ്തുവെന്നും ഫേസ്ബുക്കിലെ വിഡിയോയില്‍ എസ്പിബി പറഞ്ഞു.

അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണ്. ജലദോഷവും പനിയുമാണുള്ളത്. രണ്ട് ദിവസം കൊണ്ട് ആശുപത്രി വിടും. മരുന്നുകള്‍ കൃത്യമായി കഴിക്കാനും വിശ്രമത്തിനും വേണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്. അസുഖത്തെക്കുറിച്ച്‌ അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി. അദ്ദേഹം പറഞ്ഞു.

Posted by S. P. Balasubrahmanyam on Tuesday, August 4, 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button