News
ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം : ഈ മാസം 24 ന് നടക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ലാല്‍ വര്‍ഗീസ്. ഇടതു മുന്നണി സ്ഥാനാര്‍ഥിയെ മറ്റന്നാള്‍ പ്രഖ്യാപിക്കും.
എം. പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ടിക്കാറാം മീണ നിരീക്ഷകനും നിയമസഭാ സെക്രട്ടറി വരണാധികാരിയുമാകും. 13 വരെ പത്രിക സ്വീകരിക്കും. 24 നാണ് തെരഞ്ഞെടുപ്പ്. നിലവിലെ നിയമസഭാ കക്ഷി നില അനുസരിച്ച് ഇടതു സ്ഥാനാര്‍ത്ഥിയുടെ ജയം ഉറപ്പെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസാണ് സ്ഥാനാര്‍ത്ഥി.
ഇടതു മുന്നണി സ്ഥാനാര്‍ഥിയെ ശനിയാഴ്ച തീരുമാനിക്കും. സീറ്റ് വേണമെന്ന് എല്‍ജെഡി ആവശ്യപ്പെട്ടിട്ടുണ്ട്. എം വി ശ്രേയാംസ് കുമാറാകും സ്ഥാനാര്‍ഥി. യുഡിഎഫിന് പുറത്തായ ജോസ് കെ മാണി വിഭാഗം എന്തു നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. പാര്‍ട്ടി വിപ്പ് പാലിക്കണമെന്ന് പി ജെ ജോസഫ് പറയുമ്പോള്‍ വിപ്പ് നല്‍കാന്‍ അധികാരം റോഷി അഗസ്റ്റിനാണെന്ന് ജോസ് കെ മാണി വിഭാഗവും പറയുന്നു. ഇരു വിഭാഗങ്ങളും വഴിപിരിഞ്ഞ ശേഷമുള്ള മറ്റൊരു പരീക്ഷണം കൂടിയാവുകയാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്.