Top Stories

പെട്ടിമുടി ദു​ര​ന്ത​ത്തി​ല്‍ ഇരയായവ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

മൂന്നാര്‍ : രാ​ജ​മ​ല പെട്ടിമുടിയിലുണ്ടായ
ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി നരേ​ന്ദ്ര മോ​ദി. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍​നി​ന്നാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യം. ഇ​ടു​ക്കി രാ​മ​ല​യി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യ ദു​ര​ന്ത​ത്തി​ല്‍ വേ​ദ​ന പ​ങ്കു​വ​യ്ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രാജമലയിലെ മണ്ണിടിച്ചിൽ മൂലം ജീവനുകൾ നഷ്ടപ്പെട്ടത് വേദനയുളാക്കുന്നു. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു. പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, ദുരിതബാധിതർക്ക് സഹായം നൽകികൊണ്ട് ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

രാ​ജ​മ​ല ദു​ര​ന്ത​ത്തി​ല്‍ 14 പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ടു​ത്ത​ത്. 12 പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രെ മൂ​ന്നാ​ര്‍ ഹൈ​റേ​ഞ്ച് ടാ​റ്റ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.

52 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും വ​നം​വ​കു​പ്പും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

പെട്ടിമുടി തോട്ടം മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്.  ലയത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഇതിനെ തുടർന്ന് പെട്ടിമുടി തോട്ടംമേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.

രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്.വൈദ്യുതി ഇല്ലാത്തതിനാല്‍ ബിഎസ്‌എന്‍എല്‍ ടവര്‍ പ്രവര്‍ത്തനം നിലച്ചതോടെ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button