സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 21), തൃക്കുന്നപ്പുഴ (15), അമ്പലപ്പുഴ നോര്‍ത്ത് (12), അരൂക്കുറ്റി (7), കഞ്ഞിക്കുഴി (18), തൃശൂര്‍ ജില്ലയിലെ കണ്ടാണശേരി (1), പടിയൂര്‍ (1, 7, 8), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (9, 25), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5), എറണാകുളം ജില്ലയിലെ കവളങ്ങാട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
16 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കുമരകം (10, 11), അയ്മനം (14), നീണ്ടൂര്‍ (8), ഇടുക്കി ജില്ലയിലെ മരിയാപുരം (7), കാമാക്ഷി (10, 11, 12), കൊന്നത്തടി (1, 18), വണ്ടന്മേട് (2, 3), കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (2, 3, 8), ചിതറ (എല്ലാ വാര്‍ഡുകളും), വെളിയം (13, 14, 16, 17, 18), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് (10, 11), മതിലകം (1), പത്തനംതിട്ട ജില്ലയിലെ പ്രമാടം (19), മെഴുവേലി (4), എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 506 ഹോട്ട് സ്പോട്ടുകളാണുള്ളത്.