Top Stories

കരിപ്പൂര്‍ വിമാന അപകടം: വിവരം അറിയാന്‍ 0495 2376901 എന്ന നമ്പറില്‍ ബന്ധപ്പെടാം

കരിപ്പൂര്‍ : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിലെ അപകടം സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ഹോട്ട് ലൈന്‍ തുറന്നു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ IX1344 എന്ന വിമാനത്തില്‍ യാത്ര ചെയ്തവരുടെ ബന്ധുക്കള്‍ക്ക് വിവരം അറിയാന്‍ 0495 2376901 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു.

ഇന്ന് വൈകീട്ട് എട്ടുമണിയോടെയാണ് കരിപ്പൂരില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി പിളര്‍ന്നത്. 189 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ പത്ത് കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button