Top Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തിൽ പെട്ടു

കോഴിക്കോട് : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. വിമാനം രണ്ടായി പിളർന്നു. പൈലറ്റ് ഉൾപ്പെടെ 10 പേർ മരിച്ചു. പൈലറ്റടക്കം രണ്ട് പേർ മരിച്ചു. കാപ്റ്റൻ ദീപക് വസന്തും, ഒൻപത് യാത്രക്കാരുമാണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. 189 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ പത്ത് കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് വിവരം.

ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറിയത്. രാത്രി 8 മണിയോടെയാണ് സംഭവം. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന്റെ മുൻഭാഗത്തുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button