Top Stories

മലപ്പുറത്ത് ഇന്ന് 170 പേർക്ക്‌ കോവിഡ്

മലപ്പുറം : മലപ്പുറത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 170 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഒരു എയര്‍ ഇന്ത്യ ജീവനക്കാരിക്കും ഉള്‍പ്പെടെ 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൊവിഡ് ബാധിച്ച ഒരാൾ ജില്ലയിൽ ഇന്ന് മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഖാദര്‍ കുട്ടിയാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിനെട്ടായി.

സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച 147 പേരിൽ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരുമാണ്. 109 പേരാണ് ഇന്ന് രോഗമുക്തരായത്.

മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ (16, 17), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും ഹോട്ട് സ്‌പോട്ടുകളാക്കി. കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി, പള്ളിക്കല്‍ പുളിക്കല്‍ എന്നിവടങ്ങളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കി.

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക്‌ കൂടി  കോവിഡ്-19 സ്ഥിരീകരിച്ചു.  1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 12,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,836 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1278 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button