ലോകത്ത് കൊവിഡ് ബാധിതർ രണ്ട് കൊടിയിലേക്ക്
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 19,794,206 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 728,786 ആയി ഉയര്‍ന്നു. 12,713,821 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലാണ് ഏറ്റവും കൂടുതലാളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
യു.എസില്‍ ഇതുവരെ 5,149,663 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 165,068 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2,638,462 പേര്‍ സുഖം പ്രാപിച്ചു. രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ, കൊവിഡ് വാക്സിന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാക്സിന് ഗവേഷണം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്നും, ജനങ്ങളുടെ ജീവന് രക്ഷിക്കാനായിട്ടാണെന്നും ട്രംപ് വ്യക്തമാക്കി.
ബ്രസീലിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.രാജ്യത്ത് ഇതുവരെ 3,013,369 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 100,543 പേര്‍ മരിച്ചു. 2,094,293 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷം കടന്നു.കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യ ഒന്നാം സ്ഥാനത്താണ്.