Top Stories
കര്‍ണാടക ആരോഗ്യ മന്ത്രിയ്ക്ക് കൊവിഡ്
ബംഗളുരു : കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോവണമെന്ന് ബി ശ്രീരാമലു ആവശ്യപ്പെട്ടു.
ഇതോടെ കര്‍ണാടക മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം അഞ്ചായി. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, വനം മന്ത്രി ആനന്ദ് സിംഗ്, ടൂറിസം മന്ത്രി സി ടി രവി, ബിസി പാട്ടീല്‍ എന്നിവര്‍ക്കാണ് മുന്‍പ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. യെദ്യയൂരപ്പയും സിദ്ധരാമയ്യയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.