Top Stories
എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു
എറണാകുളം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലുവ കടുങ്ങല്ലൂർ സ്വദേശി ലീലാമണിയമ്മ (71) ആണ് മരിച്ചത്. കൊവിഡ് പൊസിറ്റീവായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ലീലാമണിയമ്മ.
മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങൾ എന്നിവയും ലീലാമണിയമ്മയ്ക്ക് ഉണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ ചികിത്സയിലിരിക്കെ രാവിലെ 9.10 നാണ് മരിച്ചത്.