Top Stories
കരിപ്പൂര്‍ വിമാനദുരന്തം: 109 പേര്‍ ചികിത്സയിൽ
തിരുവനന്തപുരം : കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പരുക്കേറ്റ 109 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 82 പേര്‍ കോഴിക്കോട്ടും 27 പേര്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്. ഇതില്‍ 23 പേര്‍ ഗുരുതരാവസ്ഥയിലാണ്. മൂന്നുപേര്‍ വെന്റിലേറ്ററിലാണ്. 81 പേര്‍ സുഖം പ്രാപിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലാണ് മുഖ്യന്ത്രി ഇക്കാര്യം പറഞ്ഞത്.
വിമാനദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പശ്ചാത്തലത്തില്‍ സ്വയം നിരീക്ഷണത്തിലിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.