Top Stories
പെട്ടിമുടി ദുരന്തം: മരണം 45 ആയി
മൂന്നാർ : പെട്ടിമുടിയിൽ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്‌സിന്റെ സ്‌പെഷ്യൽ ടീമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി.
പത്തോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ പാറകല്ലുകൾ നീക്കം ചെയ്ത് 1015 അടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്താണ് തെരച്ചിൽ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന രക്ഷാ സേന, പൊലീസ്, റവന്യൂ, വനം വകുപ്പുകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
തെരച്ചിലിന് പൊലീസ് നായക്കളായ ഡോണയും മായയും പെട്ടിമുടിയിലെത്തിയിട്ടുണ്ട്. മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ നായകൾ നൽകുന്ന സൂചനകളിലൂടെയാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.