Top Stories

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയായി ഉയർന്നു. 136.35 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കും.

ജലനിരപ്പ് 136 അടിയിലെത്തിയാൽ ഡാം തുറന്നുവിടണമെന്നാണ് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിർദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കും. 500 കുടുംബങ്ങളിലെ 1700 ഓളം ആളുകളെയാണ് മാറ്റുക. വണ്ടിപ്പെരിയാർ, വള്ളക്കടവ് മുതൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button