Top Stories
പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം
ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് തലയ്ക്കുള്ളിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി മസ്തിഷ്ക ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരിക്കുകയാണ്. വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് ഇപ്പോൾ തുടരുന്നതെന്നും സൈനിക ആശുപത്രി ഇന്ന് വൈകീട്ട് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. അബദ്ധത്തിൽ കുളിമുറിയിൽ വീണത് കാരണമാണ് അദ്ദേഹത്തിന്റെ തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചത്.