Top Stories
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി
ഡൽഹി : തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. രക്തം കട്ടപിടിച്ചത് നീക്കിയ ശേഷം അദ്ദേഹം വെന്റിലേറ്റർ സഹായത്തോടുകൂടി ചികിത്സയിൽ തുടരുന്നു.
ശസ്ത്രക്രിയ വിജയമായിരുന്നുവെന്നാണ് ഡോക്ടർമാർ പ്രതികരിച്ചത്. 84 കാരനായ മുൻ രാഷ്ട്രപതിയുടെ ആരോഗ്യനില പരിശോധിക്കാനായി ഡോക്ടർമാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്. രാത്രിയോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കരസേന ആശുപത്രിയിലെത്തി ആരോഗ്യനില വിലയിരുത്തി.
ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയില്‍ മുന്‍ രാഷ്ട്രപതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്.