ബംഗളുരു അക്രമം: എസ്ഡിപിഐ നോതാവ് അറസ്റ്റിൽ
ബംഗളുരു : ബംഗളുരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ അക്രമത്തിൽ എസ്ഡിപിഐ നോതാവ് അറസ്റ്റിൽ. മുസാമിൽ പാഷയാണ് അറസ്റ്റിലായത്. അക്രമത്തിന് പിന്നിൽ എസ്ഡിപിഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി മാധ്യമങ്ങളോട് പറഞ്ഞു. അക്രമകാരികളായ 110 പേരെ ഇതുവരെ ബംഗളുരു പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘർഷം ഇന്നലെയാണ് അരങ്ങേറിയത്. ബംഗളൂരുവിലെ ഡിജി ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്.സംഭവത്തിൽ അറുപതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്.
കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ മരുമകൻ നവീന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ശ്രീനിവാസ് മൂർത്തിയുടെ വീടിന് പരിസരത്തേക്ക് പ്രതിഷേധിച്ച് എത്തിയവർ നിരവധി വാഹനങ്ങൾ തീയിട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഭവത്തിൽ നവീനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
നിലവിൽ സ്ഥിതി പൂർണ്ണമായും ശാന്തമായതായി കമീഷണർ കമൽ പാന്ത് പറഞ്ഞു. ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞയും ഡി ജെ ഹള്ളി, കെ ജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.