Top Stories

കേരളത്തിൽ ഇന്ന് 3781 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 3781 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. 498 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യ പ്രവർത്തകർക്കും എറണാകുളം ജില്ലയിലെ 14 ഐഎൻഎച്ച്എസ് ജീവനക്കാർക്കും ഇന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു.

തിരുവനന്തപുരം- 783, മലപ്പുറം- 517, കൊല്ലം, കോഴിക്കോട് -389 വീതം, തൃശൂർ- 342, പാലക്കാട് -330, എറണാകുളം- 320, ആലപ്പുഴ- 284, കോട്ടയം- 260, കണ്ണൂർ- 199, പത്തനംതിട്ട- 176, കാസർഗോഡ്- 172, വയനാട്- 87, ഇടുക്കി- 31 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button