Top Stories
തിരുവനന്തപുരത്ത് ലോക്ക്ഡൗൺ പിൻവലിച്ചു
തിരുവന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പിൻവലിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ നിയന്ത്രണങ്ങളിലെ ഇളവ് നിലവിൽ വരും. നഗരസഭയിലെ കണ്ടെയിൻമെന്റ് സോണുകളിൽ നിയന്ത്രണം തുടരും.
കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകൾ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. പാർസലുകൾ മാത്രമേ അനുവദിക്കൂ. മാളുകൾ, ഹൈപ്പർമാർക്കറ്റ്, സലൂൺ, ബ്യൂട്ടി പാർലർ എന്നിവയ്ക്കും തുറന്ന് പ്രവർത്തിക്കാം.
കണ്ടെയിൻമെന്റ് സോണുകൾ അല്ലാത്തയിടങ്ങളിൽ വിവാഹ പാർട്ടികൾക്ക് 50 ഉം മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാൻ അനുമതിയുണ്ട്. ജൂലായ് ആറ് മുതലാണ് തിരുവനന്തപുരം നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.