Top Stories
മലപ്പുറം ജില്ലാ കളക്ടർക്ക് കൊവിഡ്
മലപ്പുറം : മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് നേരത്തെ കളക്ടർ അറിയിച്ചിരുന്നു. പെരിന്തൽമണ്ണ സബ് കളക്ടർക്കും അസിസ്റ്റന്റ് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കളക്ട്രേറ്റിലെ മറ്റ് 21 ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചു.
നേരത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കൊവിഡ് ബാധിച്ചിരുന്നു. ഗണ്മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ്പി ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനും രോഗബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കരിപ്പൂർ വിമാനാപകടം ഉണ്ടായപ്പോൾ ഈ ഉദ്യോഗസ്ഥരെല്ലാവരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തതാണ്. അതിനാൽ തന്നെ കൂടുതൽ ഉദ്യോഗസ്ഥർക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്.