News
കരിപ്പൂർ വിമാനദുരന്തം അന്വേഷിയ്ക്കാൻ അഞ്ചംഗ സംഘം
ന്യൂഡൽഹി : കരിപ്പൂർ വിമാനദുരന്തം അന്വേഷിയ്ക്കാൻ അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തി. ക്യാപ്റ്റൻ എസ്.എസ്. ഛഹാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.അഞ്ചുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നിർദേശം നൽകി.
അപകടത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും കണ്ടെത്തണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആവശ്യപ്പെട്ടു. വിമാന ഓപ്പറേഷൻസ് വിഭാഗം വിദഗ്ധൻ വേദ് പ്രകാശ്, സീനിയർ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയർ മുകുൾ ഭരദ്വാജ്, ഏവിയേഷൻ മെഡിസിൻ വിദഗ്ധൻ ഗ്രൂപ്പ് ക്യാപ്റ്റൻ വൈ.എസ്. ദഹിയ, എയർക്രാഫ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജസ്ബീർ സിങ് ലർഗ എന്നിവരും അന്വേഷണ സംഘത്തിലുണ്ടാവും.