ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,068,957 ആയി ഉയര്‍ന്നു. മരണസംഖ്യ 752,721 ആയി. ഒരു കോടി 38 ലക്ഷം പേര് രോഗമുക്തി നേടി.അമേരിക്കയില്‍ അരലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,414,600 ആയി.
അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 170,373 പേരാണ് മരിച്ചത്. 2,836,523 പേര് സുഖം പ്രാപിച്ചു. ബ്രസീലില്‍ കഴിഞ്ഞ ദിവസം അരലക്ഷത്തില്‍ കൂടുതലാളുകള്ക്കൊണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,229,621 ആയി. 105,564 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,356,640 പേര് രോഗമുക്തി നേടി.
ഇന്ത്യയിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം അറുപത്തിയാറായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 24 ലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ 56,383 പേര് രോഗമുക്തി നേടി. ആകെ മരണം 47,033 ആയി ഉയര്‍ന്നു.