Top Stories
ശ്രീനഗറിൽ തീവ്രവാദി ആക്രമണം; രണ്ട് പോലീസുകാർക്ക് വീരമൃത്യു
ശ്രീനഗർ : ശ്രീനഗറിൽ പൊലീസിന് നേരെ തീവ്രവാദി ആക്രമണം. പോലീസിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന വെടിവയ്പ്പിൽ രണ്ട് പോലീസുകാർ വീരമൃത്യു വരിച്ചു. ശ്രീനഗറിന് സമീപമുള്ള നൗഗാമിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റു.
നൗഗാം ബൈപാസിന് സമീപത്തുവെച്ചാണ് ഇവർക്ക് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കശ്മീരിൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കവേയാണ് ആക്രമണം നടന്നത്. ജനവാസ മേഖലയിൽ വച്ച് തീവ്രവാദികൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ജനവാസ മേഖലയായതിനാൽ പോലീസുകാർക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാനും കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന് പ്രദേശത്തേക്കുള്ള ഗതാഗതം നിരോധിച്ചു. തീവ്രവാദികൾക്കായി പരിശോധന തുടങ്ങി.