Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കാസർകോട് സ്വദേശി മരിച്ചു
കാസർകോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്യ്തു. കാസർകോട് ഓർക്കാട് സ്വദേശിയായ അസ്മ(38)യുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
അർബുദ രോഗി കൂടിയായിരുന്ന അസ്മ, കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അസ്മയുടെ ഭർത്താവും കോവിഡ് രോഗബാധിതനാണ്.