Top Stories
ധോനിയ്ക്ക് പിന്നാലെ റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചു
ന്യൂഡൽഹി : മഹേന്ദ്ര സിങ് ധോനി വിരമിക്കൽ പ്രഖ്യാപനം നടത്തി മിനിറ്റുകൾക്കകം സഹതാരമായ സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് റെയ്നയുടേയും വിരമിക്കൽ പ്രഖ്യാപനം.
‘മഹേന്ദ്രസിംഗ് ധോണി, നിങ്ങളോടൊപ്പം കളിക്കാന്‍ സാധിച്ചത് മനോഹരമായ അനുഭവമായിരുന്നു. ഈ യാത്രയില്‍ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാൻ തിരഞ്ഞെടുക്കുന്നു. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്’, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള റെയ്‌നയുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു.
2005 ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെയാണ് ഇന്ത്യയ്ക്കായി റെയ്‌നയുടെ അരങ്ങേറ്റം. ഇന്ത്യയ്ക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വന്‍ടി 20 മത്സരങ്ങളും കളിച്ച തരാമാണ് റെയ്‌ന. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു റെയ്‌നയുടെ ടെസ്റ്റ് അരങ്ങേറ്റം.