Top Stories
എം. ശിവശങ്കറിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് കൊച്ചിയിൽ എത്താൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലായിരിയ്ക്കും ചോദ്യം ചെയ്യൽ.
ശിവശങ്കരന്റെ പങ്കാളിത്തത്തെ കുറിച്ച് ആഴത്തിലുള്ള അന്വേഷണത്തിലേക്ക് എൻഫോഴ്സ്മെന്റ് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കഴിഞ്ഞദിവസം വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ശിവശങ്കറിനെ ഇവർക്കൊപ്പം ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.