Top Stories
രാജ്യം 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു
ന്യൂഡൽഹി : രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയർത്തി.
തുടർച്ചയായി ഏഴാം തവണയാണ് നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്. പതാക ഉയർത്തലിനുമുമ്പ് അദ്ദേഹം സായുധസേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.