News

ഓണക്കാലത്ത് കർണാടകയിലേക്ക് സ്പെഷ്യൽ ബസ് സർവീസ്

കോഴിക്കോട് : ഓണക്കാലത്ത് കേരളത്തില്‍ നിന്ന് കര്‍ണാടകയിലെ നഗരങ്ങളിലേക്കും തിരിച്ചും പ്രത്യേക കെഎസ്‌ആര്‍ടിസി ബസ് സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ബംഗലൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ഓണത്തിന് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുക.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സര്‍വീസുകള്‍. റിസര്‍വേഷന്‍ സൗകര്യവും ലഭ്യമാക്കും. തിരുവനന്തപുരത്ത് നിന്നും പാലക്കാട് വഴിയും കോഴിക്കോട് വഴിയുമാണ് റിസര്‍വേഷന്‍ സൗകര്യമുള്ള സര്‍വ്വീസ് നടത്തുക. യാത്രക്കാര്‍ക്ക് നിലവിൽ ടിക്കറ്റ് റിസര്‍വേഷന്‍ നടത്താം.

മതിയായ യാത്രക്കാരില്ലെങ്കില്‍ സര്‍വ്വീസ് നിര്‍ത്തി വയ്ക്കുമെന്നും, കേരളം, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ പെട്ടെന്ന് അനുമതി നിഷേധിച്ചാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരുകളുടെ എല്ലാ തരത്തിലുള്ള അനുമതിയും ലഭിക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ യാത്രക്കാരും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കേരളത്തിലേക്ക് വരുന്നവര്‍ യാത്രക്കു മുമ്ബ് കേരളത്തിലേക്കുള്ള യാത്ര പാസ് കരുതുകയും യാത്രക്കിടയില്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കുകയും വേണം.

യാത്രക്ക് മുന്‍പ് ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. യാത്രയില്‍ യാത്രക്കാര്‍ മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കണം. യാത്രയുമായി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9447071021 എന്ന നമ്പറിലും www.online.keralartc.com എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button