Top Stories

സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് മരണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന്‍ (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂര്‍ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂര്‍ കൊമ്പന്‍വയല്‍ സ്വദേശി സൈമണ്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.വി.വേണുഗോപാലന്‍ (80), ആഗസ്റ്റ് 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60), പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുള്‍ ഖാദര്‍ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 156 ആയി.

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1351 പേര്‍ക്ക് രോഗം പകർന്നത് സമ്പര്‍ക്കത്തിലൂടെ. അതിൽ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
1099 പേർ ഇന്ന് രോഗമുക്തി നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button