News
കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പോസ്റ്റ് ചെയ്യ്തു: ഷാനിമോൾ ഉസ്മാനെതിരെ പരാതി
കൊച്ചി : കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് എംഎൽഎ ഷാനിമോൾ ഉസ്മാനെതിരെ രാഷ്ട്രപതിയ്ക്കും, ഗവർണർക്കും, നിയമസഭാ സ്പീക്കർക്കും പരാതി നൽകി. സിപിഐഎം, സംഘപരിവാർ സംഘടനകളാണ് എംഎൽഎക്കെതിര പരാതി നൽകിയത്.
അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിലും എംഎൽഎയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വിവാദമായതിനു പിന്നാലെ ഷാനിമോൾ ഉസ്മാൻ പോസ്റ്റ് പിൻവലിച്ചിരുന്നു. പേജ് അഡ്മിനു പറ്റിയ പിശകാണെന്നായിരുന്നു വിശദീകരണം.
ഇന്നലെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഷാനിമോൾ ഉസ്മാൻ സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചത്. ആശംസകൾ അറിയിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് വിവാദ ഭൂപടം ഉൾപ്പെട്ടത്. തുടർന്ന് ഷാനിമോൾ ഉസ്മാനെതിരെ കടുത്ത വിമർശനം ഉയർന്നു. ഇതിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ഷാനിമോൾ ഉസ്മാൻ പിന്നീട് കശ്മീർ ഉൾപ്പെടുത്തിയ മറ്റൊരു ഭൂപടം പോസ്റ്റ് ചെയ്തു.