Top Stories
പെട്ടിമുടി ദുരന്തം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
ഇടുക്കി : രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ പെട്ടിമുടിയിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഇനി പന്ത്രണ്ട് പേരെയാണ് കണ്ടെത്താനുള്ളത്.
ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയിൽ ദുരന്തമുണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിഞ്ഞ് തോട്ടം തൊഴിലാളികൾ താമസിയ്ക്കുന്ന ലയങ്ങൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. രാത്രിയുണ്ടായ ഉരുൾപൊട്ടൽ അപകടത്തിന്റെ ആഴം കൂട്ടി. പ്രദേശത്ത് മൊബൈൽ ടവർ ഇല്ലാത്തതിനാൽ പുലർച്ചയോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
സംഭവ സ്ഥലത്തേക്കുള്ള റോഡ് തകർന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. പ്രദേശത്ത് പത്തടി ഉയരത്തിൽ മണ്ണ് അടിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിയ്ക്കുന്നത്.