News
യുപിയിൽ 13 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ 13 കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ലഖിംപുര്‍ ഖേരി ജില്ലയിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്ന്ന് നാവ് മുറിച്ചെടുത്ത നിലയിലായിരുന്നെന്ന് പിതാവ് ആരോപിച്ചു. കരിമ്പ് പാടത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി.
പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. തുടന്ന് നടത്തിയ തിരച്ചിലില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഒരാളുടെ കരിമ്പ് തോട്ടത്തിൽ നിന്നുമാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ദുപ്പട്ടകൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.