News
വിടി ബൽറാം: രാജ്യത്തെ മികച്ച 50 എംഎൽഎമാരിൽ കേരളത്തിലെ ഏക എംഎൽഎ
ഡൽഹി : രാജ്യത്തെ മികച്ച അൻപത് എംഎൽഎമാരിൽ തൃത്താല എംഎൽഎ വിടി ബൽറാമും. ഏഷ്യാ പോസ്റ്റ് നടത്തിയ സർവേയിലാണ് ഇദ്ദേഹം ഉൾപ്പെട്ടത്. കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട ഒരേ ഒരു എംഎൽഎയും വി ടി ബൽറാമാണ്.
രാജ്യത്തെ 3958 എംഎൽഎമാരിൽ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. 50 വിഭാഗങ്ങളിൽ ആയിരുന്നു മത്സരം. അവസാന ഘട്ടത്തിൽ ഉണ്ടായിരുന്നത് 150 എംഎൽഎമാരാണ്. ബാസിഗർ എന്ന വിഭാഗത്തിലാണ് വി ടി ബൽറാം ആദ്യ അൻപതിൽ കയറിയത്.
പ്രവർത്തന ശൈലി, ജനപ്രീതി, പ്രതിബന്ധത, സാമൂഹിക ഇടപെടൽ, ഫണ്ട് ഉപയോഗം, ജനസ്വാധീനം, പ്രതിച്ഛായ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്.