Top Stories
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 കോടി 15 ലക്ഷം കടന്നു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21,592,599 ആയി ഉയര്‍ന്നു. ഇതുവരെ 767,956 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 14,315,075 ആയി.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം അമ്പത്തഞ്ച് ലക്ഷം പിന്നിട്ടു. 172,606 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2,900,187 പേര് സുഖം പ്രാപിച്ചു. ബ്രസീലിലും സ്ഥിതി ഗുതരുതരമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 33 ലക്ഷം പിന്നിട്ടു. രാജ്യത്ത് കഴിഞ്ഞ ദിവസം മുപ്പത്തെട്ടായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 107,297 ആയി ഉയര്‍ന്നു.2,404,272 പേര് രോഗമുക്തി നേടി.
ഇന്ത്യയിലും കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരുപത്തിയാറ് ലക്ഷത്തോട് അടുക്കുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ മരണസംഖ്യ അരലക്ഷം കടന്നു.പ്രതിദിന രോഗ വര്‍ദ്ധന ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.