Top Stories

ഐഎസ്സുമായി ബന്ധം: യുവ ഡോക്ടർ പിടിയിൽ

ബംഗളുരു : ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി (ഐ.എസ് ) ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ബംഗളൂരുവിൽ യുവ ഡോക്ടറെ എൻഐഎ അറസ്റ്റ് ചെയ്തു. എംഎസ് രാമയ്യ മെഡിക്കൽ കോളജിലെ നേത്രരോഗവിഭാഗത്തിലെ ഡോക്ടറും ബന്ധവനഗുഡി സ്വദേശിയുമായ അബ്ദുൽ റഹ്മാനാണ്(28) അറസ്റ്റിലായത്.

ആക്രമണത്തിൽ പരുക്കേൽക്കുന്ന ഐഎസ് ഭീകരർക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആയുധങ്ങൾ എത്തിച്ചു നൽകുന്നതിനും മൊബൈൽ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അബ്ദുൽ റഹ്മാനെന്ന് എൻഐഎ പറയുന്നു. 2014 ൽ സിറിയയിലെ ഐഎസിന്റെ മെഡിക്കൽ ക്യാമ്പ് അബ്ദുൽ റഹ്മാൻ സന്ദർശിച്ചിരുന്നു. പത്ത് ദിവസം ക്യാമ്പിൽ പങ്കെടുത്ത ശേഷമാണ് ഇയാൾ മടങ്ങിയതെന്നും ഐഎസ് വൃത്തങ്ങൾ പറഞ്ഞു.

ഭീകര സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന കശ്മീരി ദമ്പതികൾ കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൽ റഹ്മാനെ അറസ്റ്റു ചെയ്തത്. അബ്ദുൽ റഹ്മാനെ കൂടാതെ പൂനെ സ്വദേശികളായ സാദിയ അൻവർ ഷെയ്ഖ്, നബീൽ സിദ്ദീഖ് എന്നിവരേയും എൻഐഎ അറസ്റ്റ് ചെയ്തു.

ഐ.എസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന അബ്ദുള്ള ബസിത്തുമായി ഇവർക്ക് സമ്പർക്കമുണ്ടായിരുന്നതായി ചോദ്യം ചെയ്തതിൽനിന്ന് വ്യക്തമായി. ഐ.എസ്. പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നെന്നും ആക്രമണത്തിൽ പരിക്കേൽക്കുന്ന തീവ്രവാദികൾക്ക് മെഡിക്കൽ സഹായമെത്തിക്കുന്നതിന് സഹായിച്ചതായും അബ്ദുൽ റഹ്മാൻ എൻ.ഐ.എ.ക്ക് മൊഴി നൽകി. 2014-ൽ സിറിയയിലെ ഐ.എസിന്റെ മെഡിക്കൽ ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു. പത്തുദിവസം ക്യാമ്പിൽ താമസിച്ചതിനുശേഷമാണ് അബ്ദുൽ റഹ്മാൻ ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button