Top Stories
കോഴിക്കോടും ആലപ്പുഴയിലും രണ്ട് കൊവിഡ് മരണങ്ങൾ കൂടി
ആലപ്പുഴ : സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോടും ആലപ്പുഴയിലുമാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ആലപ്പുഴയിൽ കനാൽ വാർഡ് സ്വദേശി ക്ലീറ്റസ് (82) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടിൽ വച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ ക്ലീറ്റസിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു.