Top Stories

സംസ്ഥാനത്ത് ഇന്ന് 2151 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ ഉള്ള ദിവസം. 2151 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു. എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും ഇന്ന് രോഗം ബാധിച്ചു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സമ്പർക്ക രോഗികൾ. 519 പേര്‍ക്കാണ് തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. മലപ്പുറം ജില്ലയിലെ 297 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 214 പേര്‍ക്കും, കോട്ടയം ജില്ലയിലെ 198 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 154 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 122 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 89 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 78 പേര്‍ക്കും, കൊല്ലം ജില്ലയിലെ 74 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 55 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 38 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button